സംസ്ഥാനത്ത് 5000 അഗ്രോ പാർക്കുകൾ

SKSSF വിഖായ സംസ്ഥാന സമിതി ജില്ലാ സമിതികൾക്ക് നൽകുന്ന അറിയിപ്പ്

SKSSF സംസ്ഥാന കമ്മിറ്റിയുടെ നട്ടാലേ നേട്ടമുള്ളൂ എന്ന ശീർഷകത്തിൽ പരിസ്ഥി ദിനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്ത് തുടങ്ങുന്ന 5000 അഗ്രോ പാർക്കുകൾ നിങ്ങൾ അറിഞ്ഞു കാണുമല്ലോ. നാളിതുവരെ ആയി വിഖായയുടെ നേതൃത്വത്തിൽ ആണ് പ്രസ്തുത പരിപാടി നടക്കുന്നത്. ആയതിനാൽ ഈ വര്ഷം ഈ സംരംഭം വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആയതിലേക്ക് താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിര സ്വഭാവത്തിൽ നടപ്പിൽ വരുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

▪️ എല്ലാ മേഖലാ, ക്ലസ്റ്റർ യൂണിറ്റ് വിഖായ സമിതികൾക്ക് ടി പദ്ധതി അറിയിക്കുക
▪️ പ്രാദേശിക സാധ്യതകൾ ഉൾപ്പെടുത്തി (കൃഷി ഭവൻ / നഴ്സറി ) പച്ചക്കറി വിത്തുകൾ/തൈകൾ വിതരണം ചെയ്യുക.
▪️ എല്ലാ ആക്റ്റീവ് വിങ് അംഗങ്ങളുടെ വീട്ടിലും പദ്ദതി നടപ്പിലാക്കുക.
▪️ മേഖല,ക്ലസ്റ്റർ,ശാഖാ തലങ്ങളിൽ ഒരു തോട്ടം ഉണ്ടാക്കുക.
▪️ പരിസ്ഥിദിനത്തിൽ ജില്ലാ, മേഖലാ, ക്ലസ്റ്റർ, യൂണിറ്റ് സമിതികളുടെ ഉത്ഘാടനം ഏറ്റവും അനുയോജ്യമായ സ്ഥലത്തു നല്ലൊരു തൈ നട്ടു പിടിപ്പിക്കുക. (സർക്കാർ പ്രോട്ടോകോൾ പ്രത്യേകം പാലിക്കുക)
▪️ ആക്റ്റീവ് വിങ് അംഗങ്ങൾ ഇതിന്റെ കൂടെ ഉള്ള ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതും പ്രസ്തുത പരിപാടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.
▪️ അപ്‌ലോഡ് ചെയ്യേണ്ട ഫോം : https://forms.gle/LBeqD5NPSJqiD1q36
▪️ ഒരു വർഷം കൃത്യമായി പരിപാലിക്കുന്നവർക്ക് അടുത്ത ജൂൺ 5 പരിസ്ഥി ദിനത്തിൽ സമ്മാനം നൽകുന്നതുമാണ്.

▪️ കഴിഞ്ഞ വിഖായ സമിതിയുടെ കീഴിൽ ജില്ലയിൽ Disaster Management സെന്ററുകൾ തുടങ്ങാൻ തീരുമാനിക്കുകയും വയനാട് ജില്ലയിൽ അതിന്റെ സംസ്ഥാന ഉത്ഘാടനം നടക്കുകയും ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ. ആയതിനാൽ നിലവിൽ നടപ്പിലാക്കാത്ത ജില്ലകൾ എത്രയും പെട്ടെന്ന് തന്നെ അത് നടപ്പിൽ വരുത്തേണ്ടതാണ്.
▪️ സെന്ററുകൾ തുടങ്ങിയ ജില്ലകൾ അതിന്റെ ഡീറ്റെയിൽസ് സംസ്ഥാന സമിതിക്ക് അറിയിക്കേണ്ടതുമാണ്.
▪️ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഡിസാസ്റ്റർ മാനേജ്‌മന്റ് സാധനങ്ങൾ, ഒരുക്കങ്ങൾ എല്ലാ മേഖല സമിതികളും നടത്തുവാൻ വേണ്ട നിർദേശം കൊടുക്കുക. ആവശ്യമായ എക്വിപ്മെന്റ്’കളുടെ ലിസ്റ്റ് തയ്യാറാകുകയും അതിന്റെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുക.

എന്ന്

സലാം ഫറോക്ക്
ചെയർമാൻ

അഹ്മദ് ഷാരിഖ് ഇലയിൽ
ജന.കൺവീനർ

SKSSF വിഖായ സംസ്ഥാന സമിതി